കഴക്കൂട്ടം: പോത്തൻകോട്ട് ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. ഇടത്തറ വാര്‍ഡില്‍ ചുമടുതാങ്ങി വിളയില്‍ ശ്രീകല (61) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. മഴയില്‍ കുതിര്ന്നിരുന്ന പഴയ വീടിന്റെ ചുമരിടിഞ്ഞ് ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
പുതിയ വീട് പണിതുകൊണ്ടിരിക്കെ നിലവില്‍ താമസിക്കുന്ന പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചു. മേല്‍ക്കൂര ഇല്ലാത്തതിനാല്‍ ഈ ഭാഗങ്ങള്‍ മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നുപോകാന്‍ തുടങ്ങി. ഇതറിയാതെ ഈ വഴി വന്ന ശ്രീകലയുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മഴയില്‍ കുതിര്ന്നിരുന്ന പഴയ വീടിന്റെ ചുമരിടിഞ്ഞ് ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.





0 Comments