ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽഹിന്ദ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ മൂന്നൂറോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് 'സർഗവസന്തം 2023' ഉദ്ഘാടനം ചെയ്യും. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
മദ്രസാ തലങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ കോംപ്ലക്സ് (ഉപജില്ല) തലങ്ങളിൽ മത്സരിച്ചാണ് ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ജനുവരി 13,14 തീയതികളിൽ മലപ്പുറം തിരൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കും
ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽഹിന്ദ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ മൂന്നൂറോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.





0 Comments