തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കടലാക്രമണത്തിനും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്തു കൊണ്ട് തീര പ്രദേശത്തെ ജനങ്ങൾക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്നു ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഇൻഷുറൻസ് പരിധി ആറ് ലക്ഷമാക്കി ഉയർത്താനും മന്ത്രിസഭാ യോഗത്തിൽ ധാരണമായി. റിലയൻസ് മുന്നോട്ട് വച്ച ഇൻഷുറൻസ് പദ്ധതി അംഗീകരിച്ചാണ് ഇൻഷുറൻസ് പരിധി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു





0 Comments