/uploads/news/news_തുണ്ടത്തിൽ_മാധവവിലാസം_ഹയർ_സെക്കന്ററി_സ്ക..._1652110551_4019.jpg
Local

തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന നാടക കളരി സംഘടിപ്പിച്ചു


കഴക്കൂട്ടം: തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ വെഞ്ഞാറമൂട് രംഗപ്രഭാതിന്റെ ആഭിമുഖ്യത്തിൽ യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഏകദിന നാടക പരിശീലന കളരി സംഘടിപ്പിച്ചു. സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. 


പി.ടി.എ പ്രസിഡന്റ് വി.അജിത അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് പി.ഗീത, പ്രിൻസിപ്പൽ രാജീവ്.പി.എൽ, വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ എന്നിവർ പങ്കെടുത്തു. നാടക കളരി കോ-ഓർഡിനേറ്റർമാരായ അഭിഷേക്, ധനു എന്നിവർ നേതൃത്വം നൽകി.

തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന നാടക കളരി സംഘടിപ്പിച്ചു

0 Comments

Leave a comment