കഴക്കൂട്ടം: കഴിഞ്ഞ ചൊവ്വാഴ്ച പള്ളിത്തുറ തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് ഇന്ന് വെളുപ്പിന് സൗത്ത് തുമ്പ ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പുറപ്പെട്ട അഞ്ചംഗ സംഘമാണ്, കരയിൽ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയിൽ വള്ളം മറിഞ്ഞു അപകടത്തിൽപെട്ടത്. നാലു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട് ഫ്രാൻസിസിനെ കാണാതാവുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റുഗാർഡും തിരച്ചിൽ നടത്തിയെങ്കിലും ഫ്രാൻസിസിനെ കണ്ടെത്താനായിരുന്നില്ല. കരയിലെത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് ഇന്ന് വെളുപ്പിന് സൗത്ത് തുമ്പ ഭാഗത്ത് നിന്ന് കണ്ടെത്തിയത്.





0 Comments