കഴക്കൂട്ടം: തുമ്പ പോലീസ് സ്റ്റേഷനിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ ക്യാമ്പയിൻ തുടങ്ങി. സൈബർ സിറ്റി എ.സി.പി അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരമാണ് കാമ്പയിൻ. സംസ്ഥാനത്ത് വിവിധ മേഖലകളിലെ തൊഴിലിടങ്ങളിലായി ജോലിയിലേർപ്പെട്ടിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്തവരാണ്. സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക് നിരവധിയാണ്. ഇതിൽ മോഷണം, പിടിച്ചുപറി, കൊലപാതകം, മാനഭംഗമടക്കം പിടിക്കപ്പെട്ടതും പിടിക്കപ്പെടാത്തതുമായി എണ്ണമറ്റ കുറ്റകൃത്യങ്ങളാണ് നടന്നു വരുന്നത്. ഇത്തരം സാഹചര്യം നിലവിലിരിക്കേ നടപടി വളരെ പ്രയോജനകരമായി മാറും. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ചിരിക്കുന്ന വീട്ടുടമകൾക്കും ഇത്തരക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലുടമകൾക്കും ഉളളിൽ ഭയമുള്ളവരുമുണ്ട്. തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ടു ഇപ്പോൾ നടത്തുന്ന കാമ്പയിൻ കുറ്റകൃത്യ മനോഭാവമുള്ളവരെ ചെറുതായെങ്കിലും പിൻതിരിപ്പിക്കാൻ ഇടയാക്കും. നടപടിയിൽ നിന്നും വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരെ സ്റ്റേഷനിൽ എത്തിച്ചു ബോധവൽക്കരണം നടത്തി. നൂറു കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഇല്ല എന്ന് കണ്ടെത്തി. തുമ്പ സി.ഐ ചന്ദ്രകുമാർ, എസ്.ഐ വി.എം.ശ്രീകുമാർ എന്നിവർ ക്യാമ്പയിനു നേതൃത്വം നൽകി.
തുമ്പ പോലീസ് സ്റ്റേഷനിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായി തിരിച്ചറിയൽ ക്യാമ്പയിൻ





0 Comments