/uploads/news/news_തുരുത്തി_തീരദേശ_റോഡ്_നിർമാണം_രണ്ടാം_ഘട്ട..._1717852107_8480.jpg
Local

തുരുത്തി തീരദേശ റോഡ് നിർമാണം രണ്ടാം ഘട്ടം യാഥാർഥ്യമാക്കണമെന്ന് ജില്ലാ ജനകീയ വികസന സമിതി


കാസറഗോഡ്: തുരുത്തി തീരദേശ റോഡ് നിർമാണം രണ്ടാം ഘട്ടം യാഥാർഥ്യമാക്കണമെന്ന് ജില്ലാ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. കാസർകോട് നഗരസഭയിലെ 14 ആം വാർഡ് ഉൾപ്പെടുന്ന തുരുത്തിയിലെ തീരദേശം റോഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ പരാതി നൽകുകയും നേരിട്ട് ബോധിപ്പിക്കുകയും ചെയ്തിട്ടും നാളിതു വരെ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്താതെ ബന്ധപ്പെട്ട അധികൃതർ നിഷ്ക്രിയമായി തുടരുകയാണെന്നും ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ.മാക്കോട് പറഞ്ഞു..

നഗരസഭാ ചെയർമാനോ, വാർഡ് കൗൺസിലറോ മണ്ഡലം എം.എൽ.എയോ വിഷയത്തിൽ ഗൗരവമായി ഇടപെടാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കാസർകോട് നഗരസഭയ്ക്കകത്ത് നിർമ്മാണ പ്രവർത്തനം തുടങ്ങി വെച്ച മുഴുവൻ തീരദേശ റോഡുകളുടെയും പ്രവർത്തനം പൂർത്തികരിക്കാൻ ബന്ധപ്പെട്ട വകുപ്പധികൃതരും, സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ ജില്ലാ ജനകീയ വികസന സമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ.മാക്കോട് അദ്ധ്യക്ഷത വഹിച്ചു. ഉബൈദുല്ലാഹ് കടവത്ത്, അബ്ദു സമദ് എം.എ, അബ്ദുൽ റഹ്മാൻ തെരുവത്ത്, ഹമീദ്, നദീർ, ഉനൈസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അജ്മൽ അഷ്കർ സ്വാഗതവും, സമദ് നന്ദിയും പ്രകാശിപ്പിച്ചു.

നിർമ്മാണ പ്രവർത്തനം തുടങ്ങി വെച്ച മുഴുവൻ തീരദേശ റോഡുകളുടെയും പ്രവർത്തനം പൂർത്തികരിക്കാൻ ബന്ധപ്പെട്ട വകുപ്പധികൃതരും, സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ ജില്ലാ ജനകീയ വികസന സമിതി ജില്ലാ കമ്മിറ്റി യോഗം

0 Comments

Leave a comment