https://kazhakuttom.net/images/news/news.jpg
Local

തെറ്റിയാർ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി


കഴക്കൂട്ടം: തെറ്റിയാറിന് പുനർജീവൻ നൽകുന്നതിന് വേണ്ടി ആരംഭിച്ച തെറ്റിയാർ മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുളത്തൂർ എസ്.എൻ.എം വായനശാലയ്ക്ക് സമീപം നടന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉത്ഘാടനം ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. മേയർ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും ഇരുപത്തി അഞ്ചു ലക്ഷം രൂപയും നഗരസഭയുടെ ഫണ്ടിൽ നിന്നും ഇരുപതു ലക്ഷം രൂപയും മുടക്കിയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ശ്രീകാര്യം എൻജിനിയറിങ് കോളേജിന്റെ സഹകരണത്തോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ പഠനം നടത്തി ഡി.പി.ആർ സമർപ്പിക്കും. റിപ്പോർട്ട് സമർപ്പിക്കുന്നത് പ്രകാരമുള്ള പ്രവർത്തനങ്ങളും തെറ്റിയാർ മിഷൻ പ്രവർത്തനങ്ങളിൽ നടപ്പിലാകും. ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജർ വി.സി.അശോകൻ, ഡി.ജി.എം വിപിൻ ഓസ്റ്റിൻ, തോമസ് വർഗീസ്, കൗൺസിലർ സുനി ചന്ദ്രൻ, ശിവദത്ത് എന്നിവർ പങ്കെടുത്തു. പൗണ്ടുകടവ് വാർഡ് കൗൺസിലർ മേടയിൽ വിക്രമൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എ.അജയൻ നന്ദിയും രേഖപെടുത്തി.

തെറ്റിയാർ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0 Comments

Leave a comment