കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിലെ തോന്നയ്ക്കൽ എൽ പി സ്കൂളിന് പുതിയ പാചകപ്പുരയ്ക്കും ഡൈനിഗ് ഹാളിനും ഡപ്യൂട്ടി സ്പീക്കർ വി. ശശി തറക്കല്ലിട്ടു. ഡെപ്യുട്ടി സ്പീക്കർ വി.ശശിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസകാര്യ ചെയർമാൻ എം. ഷാനവാസ്, ഹെഡ്മിസ്ട്രസ് ലൈല ബീവി, പി.ടി.എ പ്രസിഡന്റ് ഹരികുമാർ, എസ്.എം.സി ചെയർമാൻ മുരളീകൃഷ്ണൻ, വികസന ചെയർമാൻ രാജശേഖരൻ, സ്റ്റാഫ് സെക്രട്ടറി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
തോന്നയ്ക്കൽ എൽ പി എസിനു പാചകപ്പുരയും ഡൈനിംഗ് ഹാളിനും തറക്കല്ലിട്ടു.





0 Comments