/uploads/news/news_നവവധു_ഭർതൃവീട്ടിൽ_തൂങ്ങിമരിച്ച_നിലയിൽ_1733560006_707.jpg
Local

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ


തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പാലോട് - ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കാണി സെറ്റിൽമെൻ്റ് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജ (25)യാണ് മരിച്ചത്. ഇന്ന്‌ (വെള്ളിയാഴ്ച‌) ഉച്ചയ്ക്ക് 1.30 ഓടെ  ഭർത്താവ് അഭിജിത്തിന്റെ ഇളവട്ടത്തുള്ള വീട്ടിലെ ബെഡ്റൂമിലെ ജനലിൽ ഇന്ദുജയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അഭിജിത്ത് ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ നെടുമങ്ങാട് ജില്ല ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ഇന്ദുജ മരിച്ചിരുന്നു. ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനും ആയിരുന്നു.  സംഭവസമയം വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്‌  വിവരം. 

മൂന്നു മാസം മുമ്പാണ് അഭിജിത്തിൻ്റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. പ്രണയവിവാഹം  ആയിരുന്നു.  ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലി ചാർത്തുകയായിരുന്നു. ഇന്ദുജയുടെ വീട്ടുകാരുടെ എതിർപ്പോടെയാണ് ഇവരുടെ വിവാഹമെങ്കിലും ഇന്ദുജ അമ്മയും സഹോദരനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്ന് ഭർതൃ വീട്ടുകാർ പറയുന്നു.  എന്നാല്‍ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ പരാതി നൽകി. മകളെ കാണാൻ അഭിജിത്തിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൂന്നു മാസം മുമ്പാണ് അഭിജിത്തിൻ്റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. പ്രണയവിവാഹം ആയിരുന്നു. ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലി ചാർത്തുകയായിരുന്നു.

0 Comments

Leave a comment