പെരുമാതുറ: വിദ്യാർത്ഥികൾക്ക് കരിയർ മാർഗനിർദേശം നൽകുന്നതിന് പഞ്ചായത്ത് തലങ്ങളിൽ ഗൈഡൻസ് സെന്ററുകൾ ആരംഭിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുമാതുറ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിസ്ഡം ഡേ സംഗമം ആവശ്യപ്പെട്ടു. ഫലം പ്രഖ്യാപിച്ച ശേഷം വ്യക്തമായ കാഴ്ചപ്പാടുകളില്ലാതെ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനാൽ വലിയൊരു വിഭാഗം വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകുന്നു. പൊതു പരീക്ഷകളിൽ ഉന്നത വിജയങ്ങൾ നേടിയ വിദ്യാർത്ഥികൾ പോലും പിന്നീട് അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തെരഞ്ഞെടുക്കാത്തതിനാൽ എങ്ങും എത്താതെ പോകുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പരീശീലനം ലഭിച്ച റിസോഴ്സ് പേഴ്സണുകളെ പഞ്ചായത്ത് അതാത് കേന്ദ്രങ്ങളിൽ നിയമിക്കുന്നത് ഭാവി തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ നന്മ ആയിരിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. മാടൻവിള ക്യൂ.എച്ച്.എൽ.എസ് സെന്ററിൽ നടന്ന സംഗമത്തിൽ വിസ്ഡം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സാബു കമറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഷഹീർ സലിം, അനി നഹാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അഷീർ താഹിർ സ്വാഗതവും ഫസിൽ നിജാബ് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് തലങ്ങളിൽ വിദ്യാർത്ഥികൾക്കായി ഗൈഡൻസ് സെന്ററുകൾ ആരംഭിക്കണം: വിസ്ഡം ഡേ സംഗമം





0 Comments