മലപ്പുറം.പോലീസ് പിഴയായി നൽകിയ മുപ്പത്തഞ്ചോളം രസീതുകൾ മാലയായി കഴുത്തിലണിഞ്ഞു യുവാവായ ചെങ്കല്ല് ലോറി ഡ്രൈവറുടെ വേറിട്ട ഒറ്റയാൾ സമരം.മഞ്ചേരി പുല്പറ്റ വരീക്കോടൻ റിയാസാണ് തനിക്ക് പോലീസിൽ നിന്നും ജിയോളജി ഉദ്യോഗസ്ഥരിൽ നിന്നും ഈ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പിഴയായി ലഭിച്ച രസീതുകൾ മാലയാക്കി കഴുത്തിലണിഞ്ഞുള്ള പ്രതിഷേധ സമരം നടത്തുന്നത്.250 മുതൽ 10000 രൂപ വരെ പിഴയായി ചുമത്തിയ രസീതുകൾ റിയാസിന്റെ കഴുത്തിലുണ്ട്.ചെങ്കല്ല് വാഹന സർവീസിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അനാവശ്യ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം എന്നെഴുതിയ പ്ലക്കാർഡും കയ്യിൽ പിടിച്ചു മഞ്ചേരി ടൗണിൽ പ്രതിഷേധിക്കുന്ന റിയാസിന്റെ ഈ വേറിട്ട സമരം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വാർത്തയായി കഴിഞ്ഞു.
പിഴ അടച്ച രസീതുകൾ മാലയാക്കി,ജീവിക്കാൻ വേണ്ടി ഒരു ഡ്രൈവറുടെ വേറിട്ട പ്രതിഷേധ സമരം.





0 Comments