കഴക്കൂട്ടം: പാർവ്വതീ പുത്തനാറിന് കുറുകെ തീരദേശ റോഡിനെയും എൻ.എച്ച് 66 നെയും ബന്ധിപ്പിച്ച് കൊണ്ട് 8 കോടി 90 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കഠിനംകുളം പുത്തൻതോപ്പ് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. റോഡുകളുടെയും പാലത്തിന്റെയും കാര്യത്തിൽ ഇതുവരെ നടക്കാത്ത വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 35 വർഷത്തിനിടയ്ക്ക് 200 മേജർ പാലങ്ങൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അയ്യായിരം കോടി രൂപ ചെലവിൽ 461 പാലങ്ങളാണ് കേരളത്തിൽ ഇപ്പോൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ പുത്തൻതോപ്പ് ഉൾപ്പെടെ 108 പാലങ്ങൾ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ഡെപ്യുട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് സ്വാഗതം പറഞ്ഞു. അടൂർ പ്രകാശ് എം.പി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാനിബ ബീഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ, എൻജിനീയർ എസ്.മനോഹരൻ, ബി.ടൈറ്റസ്, ഹരിപ്രസാദ്, ജെഫേഴ്സൺ സഫീർ എന്നിവർ സംസാരിച്ചു.
പുത്തൻതോപ്പ് പാലം ഉദ്ഘാടനം ചെയ്തു





0 Comments