കഴക്കൂട്ടം: കണിയാപുരം ഗവ.യു.പി.സ്കൂളിൽ പുസ്തക പൂക്കളങ്ങളൊരുക്കി ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾ ക്ലാസ് ലൈബ്രറികളിലെ പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പൂക്കളങ്ങൾ സജ്ജമാക്കിയത്. സൗഹൃദത്തിൻ്റേയും സ്നേഹത്തിൻ്റേയും പുതിയ കാലങ്ങൾ സൃഷ്ടിക്കുന്നതിൽ വായനയുടേയും പുസ്തകങ്ങളുടേയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു വിദ്യാലയത്തിലൊരുക്കിയ പുസ്തക പൂക്കളങ്ങൾ.പരിപാടിയുടെ ഭാഗമായി പൂക്കളം, ഓണപ്പാട്ടുകൾ, നാടൻ കളികൾ തുടങ്ങിയവ സംഘടിപ്പിച്ചു. കൂടാതെ ഓണ സദ്യയും നടത്തി. ഓണാഘോഷ പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡൻ്റ് ഷിറാസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അമീർ.എം., നസീമബീവി, കുമാരി ബിന്ദു, മേരി സെലിൻ, സരിത, നാസർ, വിജയ്, മനോജ്, പ്രിൻസ് തുടങ്ങിയവർ സംബന്ധിച്ചു. പരിപാടികൾക്ക് പി.റ്റി.എ, എസ്.എം.സി അംഗങ്ങളും അധ്യാപകരും ജീവനക്കാരും നേതൃത്വം നൽകി.
പുസ്തക പൂക്കളമൊരുക്കി കണിയാപുരം ഗവ.യു.പി.സ്കൂളിൽ ഓണാഘോഷം





0 Comments