/uploads/news/249-IMG-20190127-WA0027.jpg
Local

പെരിങ്ങമ്മല മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെയുള്ള പ്രതിഷേധ മാർച്ച് ഉണർത്തു ജാഥക്ക് ഇന്നു സമാപനം.


<p>പെരുമാതുറ: പശ്ചിമഘട്ടത്തെ നില നിർത്താൻ, വാമനപുരം നദി മലിനമാകാതിരിക്കാൻ, നിർദിഷ്ട പെരിങ്ങമ്മല മാലിന്യ സംസ്ക്കരണ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ പെരുമാതുറയിൽ നിന്നു തുടക്കമായ ഉണർത്തു ജാഥക്ക് ഇന്നു സമാപനം. ഉണർത്തു ജാഥ 5 ദിവസം നീളുന്ന കാൽനട പ്രചരണ യാത്രയിലൂടെയുള്ള പ്രതിഷേധ ജാഥയായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജലവും ജൈവസമ്പത്തും തലമുറകൾക്കു വേണ്ടി കൈമാറുമെന്ന പ്രതിജ്ഞയോടു കൂടി നൂറുകണക്കിനു ആദിവാസി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഉണർത്തു ജാഥയ്ക്ക് റിപ്പബ്ളിക് ദിനമായ ജനുവരി 26-ന് രാവിലെ പത്തിന് തീരദേശ ഗ്രാമമായ പെരുമാതുറ കടപ്പുറത്തു നിന്നുമാണ് തുടക്കമായത്. പെരുമാതുറ സ്വദേശിനിയായ ജിയ എന്ന വിദ്യാർത്ഥിനിയിൽ നിന്നും ശുദ്ധമായ പെരുമാതുറ കായലിലെ മത്സ്യം ഏറ്റുവാങ്ങിയ ആദിവാസി പെൺകുട്ടിയായ അനഘ പദ്ധതി പ്രദേശത്തെ ഉറവകളിൽ നിന്നെടുത്ത ശുദ്ധജലം ജിയയ്ക്ക് നൽകി. ഈ ജലവും ജൈവസമ്പത്തും തലമുറകൾക്ക് വേണ്ടി കൈമാറുമെന്ന പ്രതിജ്ഞയോടു കൂടി നടന്ന ഏറെ മഹത്തായ ചടങ്ങോടെയാണ് പ്രതിഷേധം ഇരമ്പിയ ഉണർത്തു ജാഥ ആരംഭിച്ചത്. പെരിങ്ങമ്മലയിലെ ജില്ലാ കൃഷിത്തോട്ടത്തിനുള്ളിൽ സ്ഥാപിക്കാനൊരുങ്ങുന്ന ഭീമൻ മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതിയാണ് ഉണർത്തു ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. പ്ലാന്റിനെതിരെ മാസങ്ങളായി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികളും അല്ലാത്തവരുമായ ആയിരങ്ങൾ സമരത്തിലാണ്. പെരിങ്ങമല സ്ഥാപിക്കാനൊരുങ്ങുന്ന പ്ലാന്റിൽ നിന്നും ഉണ്ടാവുന്ന മാലിന്യം പതിക്കുന്നത് വാമനപുരം നദിയുടെ കരയിലാണ്. അവിടെ നിന്നും ഇത് വന്നെത്തുന്നത് അഞ്ചുതെങ്ങ് കായലിലും. പെരിങ്ങമ്മല മുതൽ പെരുമാതുറ വരെയുള്ള 38 മേജർ കുടിവെള്ള പദ്ധതികളെയും നമ്മുടെ മത്സ്യ സമ്പത്തിനെയും ജൈവ ആവാസ വ്യവസ്ഥയെയും തകർക്കുന്ന നിർദ്ദിഷ്ട പദ്ധതി ഈ പ്രദേശത്തിന് ചേർന്നതല്ല. ഇത് അധികൃതരെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് 5 ദിവസത്തെ ഉണർത്തു ജാഥ സംഘടിപ്പിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. കാൽനടയായുള്ള പ്രതിഷേധം അലയടിക്കുന്ന ഉണർത്തു ജാഥ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ഡോ: ബാലചന്ദ്രനാണ് പെരുമാതുറയിൽ ജാഥ ഉൾഘാടനം ചെയ്തത്. സമരസമിതി ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി, കൺവീനർ സലിം പള്ളിവിള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉണർത്തു ജാഥ അഞ്ചുതെങ്ങ്, വെട്ടൂർ, വർക്കല, കവലയൂർ, മണമ്പൂർ, ആലംകോട്, ആറ്റിങ്ങൽ, വാളക്കാട്, വെഞ്ഞാറമൂട്, വാമനപുരം, കാരേറ്റ്, കല്ലറ, പാങ്ങോട് എന്നീ പ്രദേശങ്ങൾ താണ്ടി ഇന്ന് പാലോട് എത്തിച്ചേരും. 3 മണിക്ക് നടക്കുന്ന സമാപന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി നേതാക്കൾ പറഞ്ഞു.</p>

പെരിങ്ങമ്മല മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെയുള്ള പ്രതിഷേധ മാർച്ച് ഉണർത്തു ജാഥക്ക് ഇന്നു സമാപനം.

0 Comments

Leave a comment