/uploads/news/2228-IMG_20210908_174421.jpg
Local

പെരുമാതുറയുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ ആരോഗ്യ വിദ്യാഭ്യാസ ശാക്തീകരണ പരിപാടികളുമായി കിംസ്.


പെരുമാതുറ: തന്റെ ജന്മ നാടായ പെരുമാതുറയുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ ആരോഗ്യ വിദ്യാഭ്യാസ ശാക്തീകരണ പരിപാടികളുമായി കിംസ് ഹെൽത്ത് സി.എം.ഡി ഡോ. എം.ഐ സഹദുള്ള രംഗത്ത്. പെരുമാതുറ സ്നേഹതീരവുമായി ചേർന്നാണ് കിംസ് ഹെൽത്ത് സ്നേഹതീരം ആരോഗ്യ വിദ്യാഭ്യാസ ശാക്തീകരണ പരിപാടി ഈ തീരദേശ ഗ്രാമത്തിൽ നടപ്പിലാക്കുന്നത്. പെരുമാതുറ മേഖലയെ കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യവുമായി ഈ മേഖലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്ത മൂവായിരത്തോളം പേർക്ക് സൗജന്യമായി വാക്സിനേഷൻ നൽകുന്നു. സെപ്റ്റംബർ 9 -ന് രാവിലെ 9 മണിക്ക് പുതുക്കുറുച്ചി മുഹിയുദ്ദീൻ പള്ളി മദ്രസ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നിർവഹിക്കും. പെരുമാതുറ മേഖല ഉൾക്കൊള്ളുന്ന ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിലെ ഏഴ് വാർഡുകളിലും പ്രത്യേക വാക്സിനേഷൻ സെൻറ്റർ ഒരുക്കുമെന്ന് സ്നേഹതീരം പ്രസിഡന്റ് ഇ.എം.നജീബും ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈനും അറിയിച്ചു. കിംസ് ഹെൽത്ത് സ്നേഹതീരം വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 10 വെള്ളിയാഴ്ച വൈകിട്ട് 4:30 ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 113 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്നേഹതീരം പ്രസിഡന്റ് ഇ.എം.നജീബിന്റെ അദ്ധ്യക്ഷതയിൽ മാടൻവിള എസ്.ഐ യുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ടാബ്ലറ്റ് വിതരണം നിർവഹിക്കും. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്താൻ കിംസ് ഹെൽത്ത് സിഎസ്ആർ സ്കീമിൽ നിന്ന്? 30 ലക്ഷം രൂപയുടെ എഡ്യൂസ്പോട്ട് വിദ്യാഭ്യാസ പദ്ധതി പെരുമാതുറ യിൽ നടന്നു വരുന്നു.സുകൃതം സുരഭിലം എന്ന സ്നേഹതീരം പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സൗജന്യ പി.എസ്.സി കോച്ചിംഗ്, കരിയർ ഗൈഡൻസ് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിക്കുന്നതിനായി കിംസ് ട്രസ്റ്റിൽ നിന്ന് പത്ത് ലക്ഷം രൂപ പ്രത്യേകം നൽകിയിട്ടുണ്ട്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഫുൾ എ പ്ലസ് നേടിയ 35 വിദ്യാർഥികളെ കാഷ് അവാർഡ്, ഉപഹാരം, സർട്ടിഫിക്കറ്റ് എന്നിവ നൽകി അനുമോദിക്കുന്ന ചടങ്ങും വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

പെരുമാതുറയുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ ആരോഗ്യ വിദ്യാഭ്യാസ ശാക്തീകരണ പരിപാടികളുമായി കിംസ്.

0 Comments

Leave a comment