/uploads/news/1855-FB_IMG_1592056586248.jpg
Local

പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ മാസ്ക്കുമില്ല സാമൂഹിക അകലവുമില്ല


പെരുമാതുറ: പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ മാസ്ക്കു ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മത്സ്യക്കച്ചവടം. ജില്ലക്ക് അകത്തും പുറത്തും നിന്നുമുള്ള നിരവധി വാഹനങ്ങൾ ഇവിടെ വരുന്നുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദിനം പ്രതി നൂറു കണക്കിന് വാഹനങ്ങൾ മത്സ്യം കൊണ്ട് പോകുന്നതിനായി ഹാർബറിൽ എത്തുന്നുണ്ട്. ഇവരാരും സാമൂഹിക അകലമോ വേണ്ടത്ര മുൻകരുതലുകളോ സ്വീകരിക്കാതെയാണ് ഇവിടെയെത്തുന്നതും മറ്റുള്ളവരുമായി ഇടപെടുന്നതും. കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം നിരുത്തരവാദിത്തപരമായ രീതി തുടർന്നാൽ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും. പോലീസോ, ആരോഗ്യ വകുപ്പോ, ബന്ധപ്പെട്ട പഞ്ചായത്തോ ഈ വിഷയത്തിൽ യാതൊരു വിധ ഇടപെടലുകളും കൈക്കൊള്ളാത്തത് ഏറെ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ മാസ്ക്കുമില്ല സാമൂഹിക അകലവുമില്ല

0 Comments

Leave a comment