/uploads/news/1844-IMG-20200610-WA0059.jpg
Local

പെരുമാതുറ മേഖലയിലെ പള്ളികൾ തുറക്കില്ല


പെരുമാതുറ: ഈ മാസം 30 വരെ പള്ളികൾ തുറക്കില്ലെന്ന് പെരുമാതുറ മേഖലയിലെ14 മസ്ജിദുകൾ അടങ്ങിയ സംയുക്ത ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. ഈ മാസംകേന്ദ്ര സർക്കാർ അനുമതി ലഭിച്ചുവെങ്കിലും ലോകത്തിന് തന്നെ ഭീഷണിയായി മാറിയ കോവിഡ് 19 ഭയപ്പെടുത്തുന്ന അളവിൽ കേരളത്തിലും വ്യാപിക്കുന്ന സാഹചര്യത്തിലും, സാമൂഹിക വ്യാപനം ഭയക്കുന്ന പ്രത്യേക സാഹചര്യത്തിലുമാണ് മേഖലയിലെ പള്ളികളിൽ തൽസ്ഥിതി തുടരാൻ തന്നെ സംയുക്ത ജമാഅത്ത് കമ്മിറ്റി യോഗം തീരുമാനിച്ചത്. സംയുക്ത ജമാഅത്ത് കമ്മിറ്റികളുടെ കീഴിൽ വരുന്ന പെരുമാതുറ മുസ്ലിം ജമാഅത്ത്, പെരുമാതുറ സെൻട്രൽ മുസ്ലിം ജമാഅത്ത്, പുതുക്കുറിച്ചി മുസ്ലിം ജമാഅത്ത്, ചേരമാൻ തുരുത്തി മുസ്ലിം ജമാഅത്ത് എന്നീ ജമാഅത്തുകളുടെ പരിധിയിൽപ്പെട്ട മുഴുവൻ പള്ളികളിലും ആരാധന ഉണ്ടാവില്ല. വീടുകൾ പ്രാർത്ഥനാലയങ്ങളായി തുടരട്ടെയെന്നും, കുടുംബവുമൊത്തുള്ള നമസ്കാരങ്ങൾ കുടുംബ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുന്നുവെന്നും അത് സമൂഹത്തിന് കൂടുതൽ ഉപകാരപ്പെടട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. പെരുമാതുറ മുസ്ലിം ജമാഅത്ത് സെക്രട്ടറി എ.യു.അമീൻ, പെരുമാതുറ സെൻട്രൽ ജമാഅത്ത് സെക്രട്ടറി എം.അബ്ദുൽ വാഹിദ്, പുതുക്കുറിച്ചി മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ.കബീർ, ചേരമാൻ തുരുത്ത് ജമാഅത്ത് സെക്രട്ടറി എം.നൗഷാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പെരുമാതുറ മേഖലയിലെ പള്ളികൾ തുറക്കില്ല

0 Comments

Leave a comment