കഴക്കൂട്ടം: പോത്തൻകോട് ബ്ളോക്ക് പഞ്ചായത്തിലെ കണിയാപുരം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നാളെ (ചൊവ്വ) നടക്കും. എൽ.ഡി.എഫിലെ ബി. മഹേഷ്, യു.ഡി.എഫിലെ കുന്നുംപുറം വാഹിദ്, ബി.ജെ.പിയിലെ ചന്ദ്രചൂഡൻ എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. അണ്ടൂർക്കോണം പഞ്ചായത്തിലെ എട്ടു വാർഡുകൾ ചേർന്നതാണ് കണിയാപുരം ഡിവിഷൻ. ഇതിൽ അഞ്ചു വാർഡിൽ കോൺഗ്രസ് അംഗങ്ങളും മൂന്ന് വാർഡിൽ ബി.ജെ.പി അംഗങ്ങളുമാണുള്ളത്. ബ്ളോക്ക് പഞ്ചായത്തംഗമായിരുന്ന കോൺഗ്രസിലെ പറമ്പിൽപാലം നിസാർ മരിച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പോത്തൻകോട് ബ്ളോക്ക് പഞ്ചായത്തിലെ കണിയാപുരം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച





0 Comments