പോത്തൻകോട് ജംങ്ഷനിൽ എസ്.ബി.ഐക്കു മുൻവശം ഓടയിൽ നിന്ന് കക്കൂസ് മാലിന്യം പൊട്ടി ഒഴുകുവാൻ തുടങ്ങിയിട്ട് ആഴ്ചകളായി. രൂക്ഷമായ ദുർഗന്ധവും മലിന ജലവും കാരണം പൊതുജനം വളരെ ബുദ്ധിമുട്ടിലായിരുന്നു. പോത്തൻകോട് പഞ്ചായത്തിന്റെ ഭാഗത്തു നിന്നോ അധികൃതരുടെ ഭാഗത്തു നിന്നോ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചു ഈ ഭാഗത്തുള്ള ആറോളം കച്ചവട സ്ഥാപന ഉടമകൾ പൈസ മുടക്കി തൊഴിലാളികളെ വച്ച് ഓട ഇളക്കി വൃത്തിയാക്കി. കൃത്യമായി പഞ്ചായത്തിന് കരം ഒടുക്കുന്ന വ്യാപാരികൾക്ക് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിക്കാറില്ല. ഈ ഗതികേട് മറ്റാർക്കും ഉണ്ടാകരുത് എന്നാണ് വ്യാപാരികൾ പറയുന്നത്. ഓടയിലൂടെ കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നത് സംബന്ധിച്ചു നിരവധി പരാതികൾ പഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികൾക്കും നല്കിയിട്ടുള്ളതായി ജെ.എസ്.എസ് നേതാവ് വാവറ അമ്പലം അജി കുമാർ പറഞ്ഞു.
പോത്തൻകോട്ടെ വ്യാപാരികളുടെ





0 Comments