/uploads/news/695-IMG_20190707_195720.jpg
Local

പോത്തൻകോട് ജംങ്ഷനിലെ സി.സി ക്യാമറകൾ പ്രവർത്തന രഹിതമായിട്ട് 3 മാസം


പോത്തൻകോട്: പോത്തൻകോട് ജംങ്ഷനിലും സമീപ പ്രദേശത്തും സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറകൾ പ്രവർത്തന രഹിതമായിട്ട് മൂന്നു മാസത്തോളമായിട്ടും ഉത്തരവാദപ്പെട്ടവർ നന്നാക്കാൻ നടപടിയെടുക്കുന്നില്ല. പോത്തൻകോട് വ്യാപാര സംഘടനകളുടെ സഹകരണത്തോടെ പോലീസ് ഉദ്യോഗസ്ഥരാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്. ഏഴു ലക്ഷം രൂപ ചെലവിൽ ഒൻപത് ക്യാമറകളാണ് 2 വർഷം മുമ്പ് ജംങ്ഷനിലും സമീപത്തെ പ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ചത്. ജംങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രം കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുമ്പോഴും പിടിച്ചു പറിയും മോഷണവും വ്യാപകമാകുമ്പോഴും നിരീക്ഷണ ക്യാമറകൾ ഇല്ലാത്തത് പോലീസിനെ വട്ടം ചുറ്റിക്കുകയാണ്. അക്രമം, വാഹനങ്ങളുടെ മത്സരയോട്ടം, തുടർച്ചയായുള്ള അപകടങ്ങൾ, ലഹരി മരുന്നുകളുടെ കച്ചവടം എന്നിവ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തിയത്. ജംങ്ഷനിലെ ബസ് സ്റ്റാൻഡ് പരിസരം, മേലേ മുക്ക്, താഴേ മുക്ക്, യു.പി.എസ് ജംങ്ഷൻ എന്നിവിടങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് ഇതിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യാം. പ്രദേശത്ത് കെ.എസ്.ടി.പി. റോഡ് പണി തുടങ്ങിയതും ക്യാമറകൾ നിശ്ചലമാകുന്നതിന് ഒരു കാരണമായെന്ന് അധികൃതർ പറയുന്നു. ബസ് ടെർമിനലിനുള്ളിൽ വിദ്യാർഥികളുടെ ചേരി തിരിഞ്ഞുള്ള സംഘർഷവും പോലീസിനു തലവേദനയായിരിക്കുകയാണ്. പോത്തൻകോട് പോലീസ് വിവരം കെ.എസ്.ടി.പിയെ അറിയിച്ചെങ്കിലും തകരാറിലായ ക്യാമറ ശരിയാക്കാൻ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് ക്യാമറകളുടെ പ്രവർത്തനം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പോത്തൻകോട് ജംങ്ഷനിലെ സി.സി ക്യാമറകൾ പ്രവർത്തന രഹിതമായിട്ട് 3 മാസം

0 Comments

Leave a comment