പോത്തൻകോട്: പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിലെ മയക്കുമരുന്നു വിരുദ്ധ റാലി ഇന്നലെ രാവിലെ 10 മണിക്ക് പോത്തൻകോട് സർക്കിൾ ഇൻസ്പെക്ടർ സുജിത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്,ജൂനിയർ റെഡ് ക്രോസ് എന്നീ സേനകളിലെ അംഗങ്ങൾ പങ്കെടുത്ത റാലി വിദ്യാലയത്തിൽ നിന്നാരംഭിച്ചു പോത്തൻകോട് ജംങ്ഷൻ വഴി സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മിസ്ട്രസ് എം.ആർ.മായ മാനേജ്മെന്റ് പ്രതിനിധി പി.പ്രവീൺ സേനാ വിഭാഗങ്ങളുടെ ചുമതലയുള്ള നിസാറുദീൻ, വീണ, വിഷ്ണു, ആശകുമാരി, രാജീവ്, ബിനു എന്നീ അധ്യാപകരും പങ്കെടുത്തു.
പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ മയക്കുമരുന്ന് വിരുദ്ധ റാലി നടത്തി





0 Comments