ആറ്റിങ്ങൽ: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ അറസ്റ്റിലായി. മണമ്പൂര്‍ പെരുങ്കുളം ബി.എസ് മന്‍സിലില്‍ സജിമോന്‍ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടില്‍ ഷഹന (34) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ചു കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടിയത്. സജിമോനും മൂന്നു മക്കളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് ബാലനീതി നിയമപ്രകാരം പള്ളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അഞ്ചലിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുന്‍പ് രണ്ടുതവണ ഷഹന കാമുകന്മാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മണമ്പൂര്‍ പെരുങ്കുളം ബി.എസ് മന്‍സിലില്‍ സജിമോന്‍ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടില്‍ ഷഹന (34) എന്നിവരാണ് പിടിയിലായത്.മുന്‍പും ഷഹന കാമുകന്മാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്.





0 Comments