കഴക്കൂട്ടം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പെരുങ്ങുഴിയിൽ ജനകീയ സദസ് സംഘടിപ്പിക്കുന്നു. ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 4 മണി മുതൽ പെരുങ്ങുഴി മേട ജംഗ്ഷനിൽ "വി ദി പീപ്പിൾ'' എന്ന ബാനറിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ സദസ് ഡെപൃട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എസ്.യു.സി.ഐ, ആം ആദ്മി പാർട്ടി, ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ സാമൂഹിക സാംസ്കാരിക ജനകീയ രംഗത്തെ പ്രമുഖരും സദസ്സിൽ പങ്കെടുക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് വൈകിട്ട് പെരുങ്ങുഴിയിൽ ജനകീയ സദസ് സംഘടിപ്പിക്കുന്നു





0 Comments