കഴക്കൂട്ടം: കണിയാപുരം മേഖലയുടെ 40 ജമാഅത്തുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പൗരത്വ സംരക്ഷ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. കഴക്കൂട്ടം മുസ്ലിം ജമാഅത്ത് അങ്കണത്തിൽ നിന്നും ആരംഭിച്ച പൗരത്വ സംരക്ഷ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. റാലിയ്ക്കു ശേഷം വൈകുന്നേരം 7 മണിക്ക് കണിയാപുരം ജംങ്ഷനിൽ നടന്ന പൊതു സമ്മേളനത്തിൽ അഡ്വ. കണിയാപുരം ഹലീം അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജമാ അത്ത് അസോസിയേഷൻ കൺവീനർ കുമിളി നൗഫൽ സ്വാഗതം ആശംസിച്ചു. മുൻ കയർഫെഡ് എം.ഡി ഡോ. അനി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിന്റെ മാനവമൈത്രിയും സാഹോദര്യ ബോധവും സംരക്ഷിക്കണമെന്നും എൻ.ആർ.സിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അജണ്ട ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും ഇന്ത്യ ആകമാനം അതിന്റെ പ്രതിഷേധാഗ്നി ആളിപ്പടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചെറുത്ത് നിൽപ്പ് രാജ്യത്തെ ഓരോ പൗരന്റെയും ധാർമ്മികമായ കടപ്പാടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴക്കൂട്ടം ജമാഅത്ത് ചീഫ് ഇമാം ഹാരിസ് മൗലവി റാലി ഉദ്ഘാടനം ചെയ്തു. സെയ്യിദ് ഉബൈദ് കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മേഖലയിലെ 30 ഇമാമുമാരും മഹല്ല് ഭാരവാഹികളും നിലയ്ക്ക് നേതൃത്വം നൽകി.
പൗരത്വ ബില്ലിനെതിരെ കണിയാപുരം മഹല്ല് കൂട്ടായ്മ സംഘടിപ്പിച്ച ആയിരങ്ങൾ പങ്കെടുത്ത കൂറ്റൻ റാലി





0 Comments