കഴക്കൂട്ടം: ഫാസിസത്തിന്റെ ഇരുട്ടായി മാറിക്കൊണ്ടിരിയ്ക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി പുത്തൻതോപ്പ് ജയ്ഹിന്ദ് വായനശാല ഇന്നലെ അനിവാര്യവും ഐതിഹാസികവുമായ ഒരു സാംസ്കാരിക സംഗമത്തിനാണ് സാക്ഷ്യം വഹിച്ചത്. ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യ മൂല്യങ്ങളിന്മേലുള്ള കടന്നു കയറ്റത്തിനുമെതിരെ ഒരു പറ്റം നാട്ടുകാർ ഒന്നിക്കുകയായിരുന്നു. നട്ടുച്ചയ്ക്കും കത്തുന്ന ഓരോ തീപ്പന്തവും കൈകളിലേന്തിയാണ് അവർ ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. ഫാഷിസത്താൽ അനുദിനം അന്ധകാരാവൃതമായിക്കൊണ്ടിരിയ്ക്കുന്ന നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും എന്നും കാത്തു സൂക്ഷിയ്ക്കുമെന്ന് അവർ ഒറ്റക്കെട്ടായി പ്രതിഞ്ജയെടുത്തു. പ്രശസ്ത സിനിമാ സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം നടി രേവതി, തുടങ്ങിയ സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിയ്ക്കപ്പെട്ടത്. തങ്ങൾക്ക് അക്ഷരങ്ങളുടെ ആദ്യ വെളിച്ചം പകർന്നു നൽകിയ ഈ സാംസ്കാരിക ഭൂമികയിൽ നടന്ന ഈ അത്യപൂർവ്വ സംഗമത്തിൽ ചലച്ചിത്ര താരം അലൻസിയർ, വായനശാല സ്ഥാപക അംഗമായ സ്റ്റെല്ലമ്പ് നെറ്റോ, സെന്റ്. സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാൾ ഫാ: ദാസപ്പൻ, ആർ.ഹരി പ്രസാദ് എന്നിവരും പങ്കാളികളായി.
ഫാസിസത്താൽ അന്ധകാരാവൃതമായിക്കൊണ്ടിരിയ്ക്കുന്ന ഇന്ത്യയ്ക്കായി നട്ടുച്ച നേരത്ത് പന്തം കൊളുത്തി പ്രതിഷേധം





0 Comments