/uploads/news/news_ബൈക്കിൽ_കെ.എസ്.ആർ.ടി.സി_ബസിടിച്ച്_യുവാവ്..._1649225406_4473.jpg
Local

ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു.


കഴക്കൂട്ടം: ഉള്ളൂർ പോങ്ങുംമൂടിന് സമീപം ബൈക്ക് യാത്രികനായ യുവാവ് കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. ബൈക്ക് യാത്രികനായ ചന്തവിള ഉതിയറമൂല കുമാർ ഭവനിൽ ശിവദാസൻ ആശാരിയുടെ മകൻ എസ് ശ്രീകുമാർ (44) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരി ശ്രീജയെ കാണാൻ പോയി മടങ്ങിവരവെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.


ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ തട്ടി ശ്രീകുമാർ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആശ, മക്കൾ: അഭിജിത്ത്, ആർച്ച.

ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ തട്ടി ശ്രീകുമാർ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

0 Comments

Leave a comment