കഴക്കൂട്ടം: സന്നദ്ധ രക്തദാന രംഗത്തു സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന സംഘടനയായ (ബി.ഡി.കെ) ബ്ലഡ് ഡോണേഴ്സ് കേരളയുടെ തിരുവനന്തപുരം ജില്ലയിലെ സംഘടനയുടെ സേവനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പ്രവർത്തകരുടെ നിരയിലേക്ക് പുതിയ അംഗങ്ങളെ കൂടി ഉൾക്കൊള്ളിക്കുവാൻ തീരുമാനിച്ചിരിക്കുന്നതായി ജില്ലാ കോർഡിനേറ്റർ അനീഷ് പോത്തൻകോട് അറിയിച്ചു. സഹജീവി സ്നേഹവും കുറച്ചു സമയം ബി.ഡി.കെയുടെ പ്രവർത്തനത്തിനായി മാറ്റി വയ്ക്കാൻ കഴിയുന്നവരെയാണ് ബി.ഡി.കെ തിരുവനന്തപുരത്തിന്റെ കോർഡിനേറ്റർമാരായി സ്വാഗതം ചെയ്യുന്നത്. താല്പര്യമുള്ളവർ താഴെ പറയുന്ന മാതൃകയിൽ മെസ്സേജ് ചെയ്യുക. ജില്ലാ കമ്മിറ്റി നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ചതിനു ശേഷം തിരഞ്ഞെടുക്കപെടുന്നവരെ ബന്ധപ്പെടുന്നതാണ്. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ മാത്രം അറിയിക്കുവാൻ താത്പര്യപ്പെടുന്നു. മെസ്സേജ് അയക്കേണ്ട മാത്യക: പേര്:----, വയസ്സ്:----, സ്ഥലം:----, ജോലി/പഠനം:----, മൊബൈൽ നമ്പർ:----. മെസ്സേജ് അയക്കേണ്ട നമ്പർ: 85890 40494 (വിവരങ്ങൾ ടെക്സ്റ്റ് മെസ്സേജ് ആയോ വാട്സ് ആപ്പ് ആയോ അയക്കുക)
ബ്ലഡ് ഡോണേഴ്സ് കേരള കുടുംബത്തിലേക്ക് സ്വാഗതം





0 Comments