കഴക്കൂട്ടം: കോവിഡ് ദുരിതം അനുഭവിക്കുന്ന അണ്ടൂർക്കോണം പഞ്ചായത്ത് കുന്നിനകം പത്താം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും വെട്ടുറോഡ് സലാമിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള നിർവഹിച്ചു. വാർഡംഗം ഷീജ, ഭൂവനചന്ദ്രൻ നായർ, കുന്നുംപുറം വാഹിദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു





0 Comments