https://kazhakuttom.net/images/news/news.jpg
Local

മംഗലപുരം കമ്മ്യുണിറ്റി കിച്ചന് ശാന്തിഗിരി 10,000 രൂപ നൽകി


മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചണുകൾക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമം 10,000 രൂപ സംഭാവന നൽകി. കരുണാകര ഗുരുവിന്റെ ഇരുപത്തിയൊന്നാമതു നവ ഒലി ജ്യോതിർ ദിനത്തിനോടനുബന്ധിച്ചാണ് കമ്യൂണിറ്റി കിച്ചണുകൾക്കു സംഭാവന നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ശാന്തിഗിരി ആശാൻ കൾച്ചറൽ അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദിൽ നിന്നും സംഭാവന ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ. വി.അജികുമാർ, എം.ഷാനവാസ്, എസ്.സുധീഷ് ലാൽ, എം.എസ്. ഉദയകുമാർരി, ലളിതാംബിക, തങ്കച്ചി, എൽ.മുംതാസ്, സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, ശാന്തിഗിരി പബ്ലിക് റിലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ മോഹൻദാസ് എന്നിവർ സന്നിഹിതരായിരുന്നു.

മംഗലപുരം കമ്മ്യുണിറ്റി കിച്ചന് ശാന്തിഗിരി 10,000 രൂപ നൽകി

0 Comments

Leave a comment