കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിന് അന്താരാഷ്ട്ര നിലവാരമുള്ള ഐ.എസ്.ഒ ഗുണമേന്മ അംഗീകാരം കിട്ടി. ജനസേവന പ്രവർത്തനങ്ങളിലും കാര്യക്ഷമതയ്ക്കുള്ള ഗ്രാമപഞ്ചായത്തിന്റ ഗുണമേന്മ ഉയർത്താൻ കഴിഞ്ഞതിനാലാണ് ഐ.എസ്.ഒ അംഗീകാരം നേടാൻ കഴിഞ്ഞത്. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)യുടെ നേതൃത്വത്തിലാണ് ഐ.എസ്.ഒ അംഗീകാരത്തിനായി ശ്രമം ആരംഭിച്ചത്. നിലവിലുള്ള ഭരണ സമിതിയുടെ കാലയളവിൽ മൂന്ന് പൊതുമേഖലാ സ്കൂളുകൾക്കും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അംഗീകാരം നേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് പ്രസിഡന്റ് വേങ്ങോടു മധുവും വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫിയും അറിയിച്ചു.
മംഗലപുരം ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം /





0 Comments