കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ ആർദ്രം മിഷന്റെ ഭാഗമായുള്ള യെല്ലോ ലൈൻ കാമ്പയിൻ ആരംഭിച്ചു. നവകേരള മിഷന്റെ പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി ആർദ്രം മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായാണ് യെല്ലോ ലൈൻ കാമ്പയിൻ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാരം അടുക്കൽ ലഹരിവസ്തുക്കൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ഇല്ലെന്നു ഉറപ്പു വരുത്തുന്ന മുന്നറിയിപ്പിനുള്ള അടയാളമാണ് യെല്ലോ ലൈൻ. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ഇരു വശങ്ങളിലും യെല്ലോ ലൈൻ അടയാളപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു യെല്ലോ ലൈൻ കാമ്പയിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, പഞ്ചായത്ത് അംഗം വി.അജികുമാർ, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വികാസ്, പാട്ടം എൽ.പി.എസ് അദ്ധ്യാപിക ബീന പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരത്തു യെല്ലോ ലൈൻ കാമ്പയിൻ





0 Comments