/uploads/news/1168-IMG-20191119-WA0012.jpg
Local

മംഗലപുരത്തു സ്നേഹിതാ കാളിംഗ് ബെൽ തുടങ്ങി


കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്നേഹിതാ കോളിംഗ് ബെൽ വാരാചരണം തുടങ്ങി. ഒറ്റപ്പെട്ടു താമസിക്കുന്നവരിൽ നിന്നും മുതിർന്ന പൗരന്മാരിൽ നിന്നും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരെ കണ്ടെത്തി പൊതുജങ്ങളുടെയും തദ്ദേശ ഭരണ സ്ഥാപങ്ങളുടെയും പിന്തുണ ഉറപ്പാക്കി നിരന്തരം സമ്പർക്കം പുലർത്തുകയും അവരെ സംരക്ഷിക്കാവാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടു കൊണ്ടുള്ള കുടുംബശ്രീ സംസ്ഥാന മിഷന്റെ പദ്ധതിയാണ് സ്നേഹിതാ കാളിംഗ് ബെൽ. മുരിങ്ങമൻ വാർഡിലെ മങ്കാട്ടുമൂലയിൽ താമസിക്കുന്ന സൗമ്യയുടെ വീട്ടിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം പദ്ധതി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, ആരോഗ്യകാര്യ ചെയർമാൻ വേണു ഗോപാലൻ നായർ, മെമ്പർമാരായ വി.അജികുമാർ, സി.ജയ്മോൻ, ദീപാ സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്, സോഷ്യൽ കമ്മിറ്റി കൗൺസിലർ ഷീല, ഉദയകുമാരി, സാമൂഹ്യ പ്രവർത്തക അജിത കുമാരി എന്നിവർ പങ്കെടുത്തു.

മംഗലപുരത്തു സ്നേഹിതാ കാളിംഗ് ബെൽ തുടങ്ങി

0 Comments

Leave a comment