/uploads/news/717-IMG-20190712-WA0151.jpg
Local

മംഗലാപുരം ഗ്രാമപഞ്ചായത്ത് അംഗം എം.ഷാനവാസിനെ അയോഗ്യനാക്കി


മംഗലാപുരം: മംഗലാപുരം ഗ്രാമപഞ്ചായത്ത് അംഗം എം.ഷാനവാസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറു വർഷത്തേക്കാണ് വിലക്ക്. ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആണ് വിലക്ക്. ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.അജിത് കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.

മംഗലാപുരം ഗ്രാമപഞ്ചായത്ത് അംഗം എം.ഷാനവാസിനെ അയോഗ്യനാക്കി

0 Comments

Leave a comment