<p> തിരുവനന്തപുരം: കഥകളി ആചാര്യന്‍ പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഈ മാസം അഞ്ച്, ആറ് തീയതികളില്‍ നടത്തും. പുരസ്‌കാരം സമിതിയുടെയും കലാമണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കലാമണ്ഡലം കൂത്തമ്പലത്തിലാണ് പരിപാടി. മടവൂര്‍ ആശാന്‍ സ്മാരക പ്രഥമ കഥകളി പുരസ്‌കാരം കലാമണ്ഡലം ഗോപി ആശാന് ആറാം തീയതി നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമര്‍പ്പിക്കും. അഞ്ചിനു രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ നിര്‍വഹിക്കും. ആറിനു രാവിലെ പത്തു മണിക്ക് മടവൂരാശാന്‍ കളരിയും അരങ്ങും എന്ന വിഷത്തില്‍ സിമ്പോസിയം നടക്കും. ഉച്ചയ്ക്കു 2.30ന് മടവൂര്‍ ആശാനുമായുള്ള അഭിമുഖത്തിന്റെ വീഡിയോ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് 4.30ന് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാമണ്ഡലം മുന്‍ സെക്രട്ടറി പി ചിത്രന്‍ നമ്പൂതിരിപ്പാട് പുരസ്‌കാര സമര്‍പ്പണം നടത്തും. തുടര്‍ന്ന് വൈകുന്നേരം 5.30ന് മടവൂര്‍ ആശാനെക്കുറിച്ചു വിനു വാസുദേവന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം. ഫെബ്രുവരി ആറിന് തിരുവല്ല ശ്രീ വൈഷ്ണവം കഥകളി കലാശാലയും മടവൂര്‍ ആശാന്‍ അനുസ്മരണം നടത്തും. മടവൂര്‍ ആശാന്റെ പേരിലുള്ള പ്രഥമ കഥകളി ശ്രേഷ്ഠാചാര്യ പുരസ്‌കാരം തോന്നയ്ക്കല്‍ പീതാംബരന് സമര്പ്പിക്കും. വൈകുന്നേരം നാലിന് ഡിറ്റിപിസി സത്രം ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനം മധു ഇറവങ്കര ഉദ്ഘാടനം ചെയ്യും.
മടവൂര് ആശാന് അനുസ്മരണവും ഗോപി ആശാന് പുരസ്കാര സമര്പ്പണവും അഞ്ച് ആറു തീയതികളിൽ





0 Comments