/uploads/news/645-IMG_20190622_065903.jpg
Local

മഴക്കാലപൂർവ ശുചീകരണം. കഴക്കൂട്ടം വാർഡിൽ കൊതുകു നിവാരണത്തിനുള്ള ഫോഗിംങ് നടക്കുന്നു.


കഴക്കൂട്ടം: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കഴക്കൂട്ടം വാർഡിൽ കൊതുകു നിവാരണത്തിനുള്ള ഫോഗിംങ് നടക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ 100 വാർഡുകൾക്കായുള്ള 25 സോണൽ ഓഫീസുകളും ഇതിനുള്ള പ്രവർത്തനങ്ങളിലാണ്. ഫോർട്ട് ഗാര്യേജിൽ നിന്നാണ് ആന്റി മൊസ്ക്കിറ്റോ സ്ക്വാഡ് വരുന്നത്. പഴയ മെഷീൻ കൂടാതെ ഇപ്പോൾ പുതുതായി വന്നിട്ടുള്ളതടക്കം12 ഫോഗിംങ് മെഷീനുകളാണ് ഇപ്പോൾ കഴക്കൂട്ടം വാർഡിനായി ഉപയോഗിക്കുന്നത്. 24 പേർ ഇതിനായി ജോലി ചെയ്യുന്നുണ്ട്. എല്ലാ ഇടവഴികളിലും അടിക്കുന്നുണ്ട്. ഇതിനായി ഇടവഴികളിൽ ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെ ഒരു ബൈക്കിന്റെ പുറകിലിരുന്ന് ഫോഗിങ് മെഷീൻ ഉപയോഗിച്ച് പുക അടിച്ചു കൊണ്ട് പോവുകയാണ് ചെയ്യുന്നത്. കൂടാതെ റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന കുറ്റിച്ചെടികളിലും, ഓടകൾ, സ്ലാബ് എന്നിവയിലും പുക അടിക്കുന്നുണ്ട്. ഡീസലും മാലത്തീൻ എന്ന രാസവസ്തുവും കലർത്തിയ മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്. 5 ലിറ്റർ ഡീസലിൽ 200 മി.ലി. മാലത്തീനാണ് ഉപയോഗിക്കുന്നത്. മാലത്തീൻ ആണ് ലാർവകളെ നശിപ്പിക്കാൻ സഹായിക്കുന്നത്.

മഴക്കാലപൂർവ ശുചീകരണം. കഴക്കൂട്ടം വാർഡിൽ കൊതുകു നിവാരണത്തിനുള്ള ഫോഗിംങ് നടക്കുന്നു.

0 Comments

Leave a comment