https://kazhakuttom.net/images/news/news.jpg
Local

മഴക്കാല പൂർവ ശുചീകരണ യജ്ഞം. കഴക്കൂട്ടം മണ്ഡലം ആലോചനാ യോഗം ചേർന്നു


കഴക്കൂട്ടം: കേരളാ സർക്കാർ മെയ് 11,12 തീയതികളിൽ സംഘടിപ്പിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി യോഗം ചേർന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത് ഹാളിൽ നടന്ന യോഗം ടൂറിസം -സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേയർ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ബഹുജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കുടുംബശ്രീ, ആശ പ്രവർത്തകർ, എൻ.ജി.ഒ, റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ശുചീകരണ പ്രവർത്തനം നടത്താനും കോർപ്പറേഷൻ വാർഡുകളിൾ കേന്ദ്രീകരിച്ചു വിപുലമായ സാനിറ്റേഷൻ കമ്മിറ്റികൾ രൂപികരിച്ച് ശുചീകരണം നടത്താനും മന്ത്രി നിർദേശിച്ചു. വി.എസ്.എസ്.സി, എയർഫോഴ്സ്, സി.ഐ.എസ്.എഫ്, ഇൻലാൻഡ് നേവിഗേഷൻ, ടെക്നോപാർക്ക് എന്നിവയുടെ സഹായവും തേടും. ആമയിഴഞ്ചാൻ തോടിന്റെ കണ്ണമൂല പാലം മുതൽ ഇടത്തറ പാലം വരെയും, തെറ്റിയാറിന്റെ നാൽപതടി പാലത്തിന്റെ ഭാഗവും, പാർവ്വതീ പുത്തനാറിന്റെ പള്ളിത്തുറ പാലം വരുന്ന ഭാഗവും കേന്ദ്രീകരിച്ചാകും ശുചീകരണ പ്രവർത്തനം നടത്തുക. 15ന് ഓഫീസുകളും വിദ്യാലയങ്ങളും ഓഫീസ് പ്രവർത്തനത്തിന് തടസം വരാത്ത രീതിയിൽ ശുചീകരിക്കും. ജൂൺ ആദ്യവാരം പ്രവർത്തന പുരോഗതി വിലയിരുത്താൻ യോഗം ചേരും. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യാസിർ മുഹമ്മദ്, ബി.ഡി.ഒ സജീന സത്താർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

മഴക്കാല പൂർവ ശുചീകരണ യജ്ഞം. കഴക്കൂട്ടം മണ്ഡലം ആലോചനാ യോഗം ചേർന്നു

0 Comments

Leave a comment