തിരുവനന്തപുരം: വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ ആക്രമണം. കേരള റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷെരിഫ്.എം.ജോർജിനെയാണ് ഓട്ടോയിൽ വന്ന ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചത്. ബുധനാഴ്ച രാത്രി വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സി.എസ്.ഐ പള്ളിക്കടുത്തുള്ള വളവിലാണ് സംഭവം. ബൈക്കിൽ വീട്ടിലേയ്ക്ക് വരുകയായിരുന്ന ഷെരീഫിനെ ഓട്ടോയിൽ വന്ന ഒരു സംഘം ആളുകൾ ആക്രമിക്കുകയും ബൈക്ക് അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു. വിഴിഞ്ഞം പോലീസ് കേസ് എടുത്തു.
മാധ്യമ പ്രവർത്തകന് നേരെ ആക്രമണം





0 Comments