മംഗലപുരം: മുഴുവൻ വീടുകളിലും മാസ്ക്കുകൾ എത്തിച്ചു കോവിഡ് 19 ന്റെ വ്യാപനത്തെ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തന ബോധവൽക്കരണവുമായി ജനപ്രതിനിധികൾ രംഗത്ത്. മംഗലപുരം ഗ്രാമ പഞ്ചായത്തിലെ വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫിയുടെ നേതൃത്വത്തിൽ കാരമൂട് വാർഡിലെ മുഴുവൻ വീടുകളിലും മാസ്കുകളുടെ വിതരണവും ബോധവൽക്കരണവും തുടങ്ങി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓരോ വീടുകളിൽ രണ്ടു വീതവും ഗ്രാമ പഞ്ചായത്ത് നാല് വീതവും മാസ്ക്കുകൾ നൽകാൻ തീരുമാനമെടുക്കുകയും ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ ഘട്ട വിതരണം ആരംഭിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക്കുകൾ നിർബന്ധമാക്കുകയും ധരിക്കാത്തവർക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്തുകൾ മുഴുവൻ വീടുകളിലും എല്ലാ പേർക്കും മാസ്കുകൾ നൽകാൻ പദ്ധതി തയ്യാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഈ പ്രവർത്തനം നടത്തിയ ഒരു ബ്ലോക്ക് പോത്തൻകോടും ഗ്രാമ പഞ്ചായത്തുകളിൽ ആദ്യത്തേതു മംഗലപുരവുമാണ്. സർക്കാരിന്റെ അനുമതി കിട്ടിയാൽ ഗ്രാമ പഞ്ചായത്തിന്റെ മുഴുവൻ വീടുകളിലും നാല് മാസ്കുകൾ വീതം വിതരണം ചെയ്തു തുടങ്ങുമെന്ന് മംഗലപുരം ഷാഫി പറഞ്ഞു. ഇതിനോടകം മംഗലപുരം ഗ്രാമ പഞ്ചായത്തിലെ 2,000 -ത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്രാമ പഞ്ചായത്ത് മാസ്കുകൾ വിതരണം ചെയ്തു. വിവിധ മേഘലകളിൽ ആരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സേനാ അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കും മാസ്ക്കുകൾ വിതരണം ചെയ്തു കഴിഞ്ഞു. വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആശാ വർക്കർ നൂർജഹാൻ, കെട്ടിടത്തിൽ തങ്കമണി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കാരമൂട്ടിൽ ബോധവൽക്കരണ മൂന്നാം ഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
മുഴുവൻ വീടുകളിലും മാസ്കുകൾ എത്തിച്ചു ജനപ്രതിനിധികൾ





0 Comments