കഴക്കൂട്ടം: ഈ അധ്യയന വർഷത്തിൽ മൂന്നാം തവണയും സ്കൂളുകളിൽ ശുചീകരണം നടത്തി മംഗലപുരം ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമാകുന്നു. സ്കൂൾ പ്രവേശനോത്സവത്തിനു മുന്നോടിയായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും കാലവർഷ സമയത്തു ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചും ശുചീകരണം നടത്തിയിരുന്നു. ഇപ്പോഴുണ്ടായ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശം അനുസരിച്ചു എല്ലാ സ്ക്കൂളുകളിലും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു തൊഴിലുറപ്പ് തൊഴിലാളികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ മുരുക്കുംപുഴ എൽ.പി.എസിൽ ശുചീകരണ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ വി.അജികുമാർ, ജൂലിയറ്റ് പോൾ, എം.ജി.എൻ.ആർ.എസ് എ.ഇ.മോഹനൻ എന്നിവർ നേതൃത്വം നൽകി.
മൂന്നാം തവണയും സ്കൂളുകൾ ശുചീകരിച്ചു മംഗലപുരം ഗ്രാമപഞ്ചായത്ത്





0 Comments