പോത്തൻകോട്: ഈ ഫോട്ടോയിൽ കാണുന്ന നാസർ (58) എന്നയാൾ കഴിഞ്ഞ ഇരുപത് വർഷമായി വെമ്പായം, തീപ്പുകാൽ, മൈലാടും മുകൾ, കൊച്ചമക്കുഴിയിൽ ഒരു സെൻ്റിൽ ഒറ്റക്ക് താമസിച്ചിരുന്നയാളാണ്. ഇയാൾ എവിടെ നിന്നാണ് വന്നത് എന്ന കാര്യം അജ്ഞാതമാണെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു. കഴിഞ്ഞ 3 മാസങ്ങൾക്കു മുമ്പ് അസുഖം ബാധിച്ചതിനെ തുടർന്ന് പഞ്ചായത്ത് മെമ്പറും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്കി. അവിടെ നിന്നും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒൻപതാം വാർഡിൽ ചികിൽസയിൽ കഴിഞ്ഞ് വരവെ 11-6-2020-ന് രോഗത്തെ തുടർന്ന് ഇയാൾ മരണമടയുകയായിരുന്നു. എന്നാൽ ഇയാളുടെ മൃതദേഹം ഇപ്പോഴും ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ പോത്തൻകോട് പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറിലേ ബന്ധപ്പെടുവാൻ പോത്തൻകോട് പോലീസ് സ്റ്റേഷൻ എസ്.ഐ അജീഷ് അറിയിച്ചു. ഫോൺ: 94979 60428, 94979 80148, 0471-2271 6100.
മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെ തെരയുന്നു





0 Comments