കഴക്കൂട്ടം: മേനംകുളം കിംഫ്ര ഇൻഡസ്ട്രിയൽ പാർക്കിലെ ഇൻട്രോയൽ ഫർണിച്ചർ കമ്പനിയിൽ തീപിടിത്തം. ഇന്നലെ രാത്രി 9.20 ഓടു കൂടിയാണ് തീപിടിത്തമുണ്ടായത്.കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. വലിയ തോതിൽ പുക ഉയരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തീ പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. തുടർന്ന് കഴക്കൂട്ടം, ചാക്ക, ചെങ്കൽ ചൂള എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീയണക്കുകയായിരുന്നു. 11 മണിയോടു കൂടി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം എത്രയാണെന്ന് പരിശോധനയിലൂടെ മാത്രമേ നിർണ്ണയിക്കാൻ കഴിയുകയുള്ളു. തീ ഇനിയും പിടിക്കാതിരിക്കാനുള്ള നടപടികൾ തുടർന്നു കൊണ്ടിരിക്കുന്നു.
മേനംകുളം കിംഫ്ര ഇൻഡസ്ട്രിയൽ പാർക്കിലെ ഇൻട്രോയൽ ഫർണിച്ചർ കമ്പനിയിൽ തീപിടിത്തം





0 Comments