കഴക്കൂട്ടം: തിരുവനന്തപുരം പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ പ്രവർത്തകരോടൊപ്പം കഴക്കൂട്ടത്ത് വിവിധ സ്ഥലങ്ങളിൽ പര്യടനത്തിനെത്തി. ചെമ്പഴന്തി എസ് എൻ കോളേജിലെത്തിയ ശശി തരൂരിനെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. വിദ്യാർത്ഥികളോട് സംവദിച്ചും അവരോടൊപ്പം നിന്നു സെൽഫി എടുത്തും വോട്ട് അഭ്യർത്ഥിച്ചു. കഴക്കൂട്ടം, ശ്രീകാര്യം, കുളത്തൂർ, മൺവിള, അണിയൂർ ക്ഷേത്രം, എന്നീ സ്ഥലങ്ങളിലും പര്യടനം നടത്തി. ഇതു രാജ്യത്ത് ഒരു മാറ്റത്തിനായുള്ള തെരഞ്ഞെടുപ്പാണെന്നും വിജയിച്ചാൽ താൻ തുടങ്ങി വെച്ച വികസനങ്ങളുമായി മുന്നോട്ടു തന്നെ പോകുമെന്നും എതിർ സ്ഥാനാർത്ഥികൾ ആരെന്നത് പ്രശ്നമല്ലെന്നും തരൂർ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ കഴക്കൂട്ടത്ത് പര്യടനം നടത്തി





0 Comments