കഴക്കൂട്ടം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുളത്തൂർ യൂണിറ്റ് സമ്മേളനം നടന്നു. പ്രസിഡൻറ് എസ് മുരളീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ ട്രഷറർ സി.രാമകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.സെൽവം റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യത്തെ അറിയാൻ എന്ന വിഷയത്തിൽ ചേരമാൻ തുരുത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോ.ഷർമദ് ഖാൻ ബോധവൽക്കരണ ക്ലാസ് നടത്തി. വ്യാജ ചികിത്സ നടത്തുന്നവരെ തിരിച്ചറിയണമെന്നും, ശരിയായ ചികിത്സ ലഭിക്കുന്നതിന് പൊതുജനങ്ങൾക്കൊപ്പം നിൽക്കുവാൻ വ്യാപാരികൾക്ക് കഴിയണമെന്നും ഡോ.ഷർമദ് ഖാൻ അഭിപ്രായപ്പെട്ടു. റ്റിമ്മി ആൻറണി, ഷാജി, സുലൈമാൻ.എം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻറ് എസ്.മുരളീധരൻ, സെക്രട്ടറി എസ്.സെൽവം, ട്രഷറർ വി.വിജയൻ എന്നിവരെ തിരഞ്ഞെടുത്തു.
യൂണിറ്റ് സമ്മേളനവും ബോധവൽക്കരണ ക്ലാസ്സും





0 Comments