ഹർത്താലിനെതിരെ കേരള ഹൈക്കോടതിയുടെ കർശന നടപടികളാരംഭിച്ചു. കഴിഞ്ഞ 18 ന് യൂത്ത് കോൺഗ്രസ് നടത്തിയ ഹർത്താൽ ദിനത്തിലുണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിർദേശം.കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിൽ സംസ്ഥാനത്തുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും തുല്യമായ തുക യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.





0 Comments