കഴക്കൂട്ടം: റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസിനു കൈമാറി മാധ്യമ പ്രവർത്തകൻ മാതൃകയായി. ഇന്നലെ വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു സംഭവം. ചെമ്പഴന്തി ആഹ്ലാദപുരത്ത് മുസ്ലിം ജമാഅത്തിന് എതിർ വശത്തായി റോഡു സൈഡിൽ നിന്നാണ് പണം കിട്ടിയത്. റോഡു സൈഡിൽ ചിതറിക്കിടന്ന പണം എടുത്ത് കഴക്കൂട്ടം സി.ഐ ജെ.എസ്.പ്രവീണിനു കൈമാറി. മാധ്യമ പ്രവർത്തകനായ സജാദിനാണ് പണം ലഭിച്ചത്. പണത്തിന്റെ ഉടമസ്ഥർ തെളിവുമായി എത്തിയാൽ മടക്കി നൽകുമെന്ന് കഴക്കൂട്ടം സി.ഐ അറിയിച്ചു.
റോഡരികിൽ നിന്നും കളഞ്ഞുകിട്ടിയ പണം പോലീസിനു കൈമാറി മാധ്യമ പ്രവർത്തകൻ മാതൃകയായി





0 Comments