/uploads/news/1279-drophy.jpg
Local

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് കണിയാപുരത്ത് സംയുക്ത വോളിബാൾ ടൂർണമെന്റ്


കഴക്കൂട്ടം: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള എക്സൈസ് വകുപ്പും നെഹ്റു യുവ കേന്ദ്രവും കണിയാപുരം സ്മാഷേഴ്സ് ക്ലബും സംയുക്തമായി കണിയാപുരം അലിക്കുഞ്ഞ് ശാസ്ത്രി നഗറിൽ വോളിബാൾ ടൂർണമെന്റ് നടത്തി. വിജയികൾക്ക്, തോട്ടുംകര നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി ബേബി സമ്മാനങ്ങൾ വിതരണം ചെയ്തു. അഡിഷണൽ എക്സൈസ് കമ്മിഷണർ രാജീവ് പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം എം.ജലീൽ അണ്ടൂർകോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ് , പഞ്ചായത്തംഗം ബുഷറനവാസ്, സൂപ്രണ്ട് ഓഫ് പൊലീസ് മുഹമ്മദ് ഷാഫി, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഉബൈദ്, മുഹമ്മദ് ഫാരി, തുടങ്ങിയവർ പങ്കെടുത്തു.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് കണിയാപുരത്ത് സംയുക്ത വോളിബാൾ ടൂർണമെന്റ്

0 Comments

Leave a comment