https://kazhakuttom.net/images/news/news.jpg
Local

വാളയാർ കേസ് വിടണമെന്നാവശ്യപ്പെട്ടു ആം ആദ്മി പാർട്ടിയുടെ സെക്രട്ടറിയേറ്റ് മാർച്ച്


തിരുവനന്തപുരം: വാളയാർ കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ നടത്തുന്ന മാർച്ചിന്റെ ഭാഗമായി ഇന്ന് (30/10/ബുധൻ) വൈകുന്നേരം 5.30 ന് സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാർച്ച് ചെയ്യുന്നു. തിരുവനന്തപുരം ജില്ലാ കൺവീനർ മെൽവിൻ വിനോദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി അഡ്വ. ആർ.സോമനാഥൻ, സജു ഗോപിദാസ്, വിനു. കെ, മനോജ്.എസ്.പി എന്നിവർ പങ്കെടുക്കും.

വാളയാർ കേസ് വിടണമെന്നാവശ്യപ്പെട്ടു ആം ആദ്മി പാർട്ടിയുടെ സെക്രട്ടറിയേറ്റ് മാർച്ച്

0 Comments

Leave a comment