https://kazhakuttom.net/images/news/news.jpg
Local

വിധി അംഗീകരിക്കണം, തർക്കമരുത് - സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി


പോത്തൻകോട്: അയോധ്യ ഭൂമിയെ ചൊല്ലിയുള്ള യാതൊരു തർക്കങ്ങളും ഇനി ഉണ്ടാകരുതെന്നും രാജ്യത്തിന്റെ അഖണ്ഢതയും മതേതരത്വവും ഉയർത്തിപ്പിടിക്കാൻ ഓരോ പൗരനും ചരിത്ര വിധിയെ അംഗീകരിക്കണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. ഇനി വേണ്ടത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല നാളുകളാണ്. വിധിയുടെ പേരിൽ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കരുത്. വിശ്വാസങ്ങളും ആചാരക്രമങ്ങളുമൊക്കെ കോടതിയുടെ പരിശോധനക്ക് അപ്പുറമുള്ള കാര്യങ്ങളാണെന്നാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം. ജനങ്ങളെല്ലാം ഇത് ഉൾക്കൊള്ളണമെന്നും ആചാരങ്ങളൂടെയും വിശ്വാസങ്ങളുടേയും പേരിൽ ഇനിയൊരു തർക്കത്തിനും കലാപത്തിനും ആരും മുതിരരുതെന്നും സ്വാമി അഭിപ്രായപ്പെട്ടു.

വിധി അംഗീകരിക്കണം, തർക്കമരുത് - സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

0 Comments

Leave a comment