പെരുമാതുറ: ഭരണാധികാരികളോട് വിയോജിയ്ക്കാനുള്ള ജനാധിപത്യ അവകാശത്തിന് ജയിലും തൂക്കു മരവും നൽകുന്ന ഭരണകൂടങ്ങൾ ഫാഷിസത്തിന്റെ ഉഗ്രരൂപത്തെയാണ് കാണിയ്ക്കുന്നതെന്ന് മാടൻവിളയിൻ നടന്ന മുസ്ലിം ലീഗ് പെരുമാതുറ മേഖല സമ്മേളനം അഭിപ്രായപ്പെട്ടു. ഫാഷിസത്തിനെതിരേ ഓരോ ഗ്രാമവും സമര ഭൂമികയാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ എം.എസ് കമാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രഫസർ തോന്നയ്ക്കൽ ജമാൽ ഉത്ഘാടനം ചെയ്തു. അഡ്വ. കണിയാപുരം ഹലീം, ചാന്നാങ്കര എം.പി.കുഞ്ഞ്, കടവിളാകം കബീർ, ഷഹീർ ജി അഹമ്മദ്, കെ.എച്ച്, എം.അഷറഫ്, മുനീർ കൂരവിള, നവാസ് മാടൻവിള, സനോജ് സാലി, ഫസിൽ ഹഖ്, അജ്മൽ ഭായി, പെരുങ്ങുഴി ഷാജി, അഷറഫ് മാടൻവിള, പെരുമാതുറ ഷാഫി, മൺസൂർ ഗസ്സാലി എന്നിവർ പ്രസംഗിച്ചു. പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്നും അഴൂർ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് എതിരെയും ജനകീയ സമരങ്ങൾ ശക്തിപ്പെടുത്താനും സമ്മേളനം ആഹ്വാനം ചെയ്തു.
വിയോജിയ്ക്കാനുള്ള അവകാശങ്ങൾ ധ്വംസിയ്ക്കുന്നത് ഫാഷിസം - മുസ്ലിം ലീഗ്





0 Comments